Friday, December 13, 2013

ഡുക്കും പ്രിയനും വിവാദക്കാഴ്ചകളും

ചലച്ചിത്ര മേളക്ക് കൊടിയിറങ്ങി. പതിവുപോലെ സിനിമക്കുള്ളിലും പുറത്തും വിവാദങ്ങളുടെ ദൃശ്യങ്ങള്‍ ധാരാളമുണ്ടായിരുന്നു. പ്രിയദര്‍ശന്‍ എന്ന മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകന്റെ മുഖത്ത് തളംകെട്ടിയ നിരാശയും കനത്ത മൗനവുമായിരുന്നു സമാപന വേദിയില്‍ ഞാന്‍ ശ്രദ്ധിച്ചത്.
കിം കി ഡുക്കിന്റെ മൊബിയസ്, ബ്ലൂ ഈസ് ദി വാമെസ്റ്റ് കളര്‍, ഡെവിള്‍ ഓണ്‍ ദി ഫ്‌ളഷ് എന്നീ സിനിമകള്‍ ''വിവാദക്കച്ചവടത്തില്‍ '' മുന്നിലെത്തി. ലൈംഗികതയുടെ അതിപ്രസരം എന്ന് ആക്ഷേപിക്കപ്പെട്ടു. മൊബിയസില്‍ ലിംഗം മുറിക്കുന്നതും അമ്മക്ക് മകനോട് ലൈംഗിക ചിന്തയും ഒരുതരം അപൂര്‍വ വര്‍ത്തമാനമായി തന്നെ കാണണം. പുരുഷന്റെ ലിംഗ് മുറിച്ചെടുത്ത് റോഡിലൂടെ ഓടുന്ന സീന്‍ ചിത്രീകരിച്ചത് പ്രേക്ഷകനെ ഞെട്ടിക്കാനാണെന്ന് ഞാന്‍ കരുതുന്നില്ല. ഡുക്കിന്റെ ലക്ഷ്യം സെക്‌സ് അല്ല. വയലന്‍സ് ആണ്. വയലന്‍സ് തീവ്രമായി ആവിഷ്‌കരിക്കാന്‍ കഴിയുന്നത് സെക്‌സിലൂടെയാണെന്ന് ഈ സംവിധായകന്‍ കരുതുന്നു. ഡെവിള്‍ ഫ്‌ളഷ് കണ്ടവരില്‍ കാമം തോന്നിയിട്ടുണ്ടാകും. എന്നാല്‍ മൊബീയസ് കണ്ടവരില്‍ ചിലര്‍ക്ക് ബോധക്ഷയമുണ്ടായി.
ലൈംഗികതയുടെ പുതിയകാല വിവക്ഷകളിലേക്ക് കാര്യമായ ഒരു പഠനം ഉണ്ടാകേണ്ടിയിരിക്കുന്നു.
സ്വവര്‍ഗാനുരാഗികളുടെ വൈകാരികത പറഞ്ഞ ബ്ലൂ പെണ്‍ ശരീരത്തിന്റെ സാധ്യകള്‍ പരിശോധിക്കുന്നതിന് പകരം ലൈംഗികതയുടെ പുതിയ സങ്കേതങ്ങള്‍ തുറന്നുകാട്ടുകയാണ്. സ്വവര്‍ഗാനുരാഗികള്‍ ധാരാളമുള്ള നാടുകളില്‍, ഇത് ചിന്തക്ക് തിരി കൊളുത്തും. സിനിമ എപ്പോഴും അത് പങ്കുവെക്കുന്ന സന്ദേശത്തിലൂടെ വായിക്കപ്പെടണമെന്നാണ് എന്റെ അഭിപ്രായം.

............ പ്രിയപ്പെട്ട പ്രിയദര്‍ശന്‍ ചേട്ടന്, അങ്ങ് വര്‍ഷങ്ങളായി മലയാളികളെ കുടുകുടെ ചിരിപ്പിച്ചയാളാണ്, ധാരാളം കയ്യടി നേടിയിട്ടുണ്ട്. ഇനി അല്‍പ്പം കൂക്കുവിളിയും പരിഹാസവുമായാല്‍ അങ്ങ് ക്ഷമിക്കുക- കാരണം ഈ പണി താങ്കള്‍ക്ക് പറ്റിയതല്ല.

3 comments:

  1. അവസാനം പറഞ്ഞ പാരഗ്രാഫ് പ്രിയനോടാണെങ്കിലും അതിന്റെ മുന കിംകിയിലേക്കും കൂടി നീണ്ടിട്ടില്ലേ എന്നൊരു സംശയം...
    അല്ല...അതുണ്ടായാലും അത് ലവലേശവും അത്ഭൂതാവഹമല്ല....
    കാരണം.....ഇത്തരത്തില്‍ വയലന്‍സിലൂടെയും സയലന്‍സിലൂടെയും സെക്‌സിനെ ആവിഷ്‌കരിക്കുന്ന രീതിയുടെ നൈരന്തര്യവീഥിയിലാണ് കിംകി..
    ബട്ട്....മോബിയസ് അല്‍പം കടുത്തുപോയില്ലേ എന്നാണ് എന്റെ തോന്നല്‍......

    ReplyDelete
    Replies
    1. ഷിയാസ്........ വ്യത്യസ്ത കാഴ്ചപ്പാടുകളാണല്ലോ അഭിപ്രായങ്ങള്‍ക്ക് രൂപം നല്‍കുന്നത്. ഡുക്ക്, തന്ത്രവും കഴിവും ഒത്തിണങ്ങിയ ഒരു സംവിധായകനാണ്. അദ്ദേഹത്തിന്റെ ക്യാമറയുടെ തീക്ഷ്ണത മറ്റൊരു ദൃശ്യാവിഷ്‌കാരം (വേറൊരു സിനിമാ ശൈലിയിലൂടെ) സ്വീകരിച്ചാല്‍ ഒരുപക്ഷേ, ഇത്രയധികം ശ്രദ്ധ കിട്ടിയെന്നു വരില്ല. സിനിമാക്കാരനും എഴുത്തുകാരനും കലാകാരനും എപ്പോഴും ചിന്തിക്കുന്നത് കൂടുതല്‍ ജനങ്ങളിലേക്ക് തന്റെ മേഖലയെ എത്തിക്കുക എന്നതാണ്.

      Delete
  2. മോബിയസ് ശ്രമിച്ചത് വയലന്‍സ് കാണിക്കുവാന്‍ ആണ് പക്ഷെ അത് വയലന്സിലേക്ക് എത്തിയില്ല പകരം വള്ഗര്‍ ആയി മാറി .. വയലന്‍സിന്റെ വലിയ സാധ്യതകളെ ആവിഷ്കരിക്കുന്നതില്‍ അത് പരാജയമാണ് എന്നാണു എനിക്ക് തോന്നിയത് . ഇതേ ഫെസ്ടിവലിന് പ്രദര്‍ശിപ്പിച്ച ട്രബിള്‍ എവെരി ഡേ വയലന്‍സ് കുറച്ചുകൂടി രൂക്ഷമായി കൈകാര്യം ചെയ്തു . വയലന്‍സ് കാണിക്കുമ്പോള്‍ അത് അതിന്റെ ഭംഗിയില്‍ തന്നെ ആകണം ആ ഒരു തരിപ്പ് പ്രേക്ഷകന്റെ ശരീരത്തില്‍ ഉളവാക്കണം...

    ReplyDelete