വിരല്‍ത്തുമ്പില്‍ മഷി പുരട്ടി, വോട്ടിംഗ് മെഷീനില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ മനസില്‍ തെളിഞ്ഞത് ലീഡര്‍ കെ. കരുണാകരന്റെ ചിരിക്കുന്ന മുഖം.
ഓരോ തെരഞ്ഞെടുപ്പു കാലത്തും ആവേശമായിരുന്നു ലീഡര്‍. പതറാത്ത രാഷ്ട്രീയ തന്ത്രജ്ഞതയുടെ തമ്പുരാന്‍. വിജയത്തിലും തോല്‍വിയിലും ലീഡര്‍ക്ക് സ്വന്തം ശൈലിയുണ്ടായിരുന്നു. ഒരു കാറ്റിലും ഉലയാത്ത രാഷ്ടീയ അടിത്തറയായിരുന്നു ആ മനസില്‍.
കോണ്‍ഗ്രസുമായി ഇടഞ്ഞുനിന്ന കരുണാകരനൊപ്പം പുതിയ രാഷ്ട്രീയ ശക്തി രൂപീകരിക്കാനുള്ള ശ്രമത്തില്‍ പങ്കാളിയായിരുന്നു ഞാന്‍. ഇപ്പോള്‍ വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് കെ.കെ രവീന്ദ്രനാഥിനും (ഡി.സി.സി അംഗം) മുതിര്‍ന്ന നേതാവ് എന്‍. പീതാംബരക്കുറിപ്പിനും ഒപ്പം അന്ന് വിമത ശബ്ദമുയര്‍ത്തുമ്പോള്‍ മനസില്‍ ആശയമഹത്വമോ പ്രത്യയശാസ്ത്ര വിചാരമോ ആയിരുന്നില്ല- കരുണാകരന്‍ മാത്രമായിരുന്നു. മാറിയ ജീവിത സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി ഉപേക്ഷിച്ചു. എങ്കിലും ഓര്‍മകളില്‍ ഒരു ത്രിവര്‍ണം പാറിപ്പറക്കുന്നുണ്ട്.
എന്റെ മണ്ഡലത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ ചൂടേറിയതു തന്നെയാണ്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ വര്‍ക്കല, ഇലകമണ്‍ 30-ാം നമ്പര്‍ ബൂത്തിലാണ് ഞാന്‍ വോട്ടുചെയ്തത്.
No comments:
Post a Comment