തിരുവനന്തപുരത്തു നിന്ന് പാര്‍ലമന്റിലേക്ക് പോകുന്നത് ഡോ. ശശി തരൂര്‍ തന്നെയായിരിക്കും. കാരണം, തെരഞ്ഞെടുപ്പ് നടന്നത് പഞ്ചായത്തിലേക്കല്ല, പാര്‍ലമെന്റിലേക്കാണ്. രാജേട്ടന്‍ മികച്ച നേതാവാണ്. പക്ഷേ, താമര വിരിയില്ല. തരൂര്‍ 20,000 നും 30,000 ഇടയില്‍ ഭൂരിപക്ഷം നേടും. തരൂര്‍ വിജയിക്കാതിരിക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ല.
നാടാര്‍ സമുദായം വോട്ടുകള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയെന്നും വിജയം ഉറപ്പിക്കുന്നുവെന്നുമാണ് സി.പി.ഐയുടെ വിലയിരുത്തല്‍. സാമുദായിക ധ്രുവീകരണം ഉണ്ടാകാനും ഒരു രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ഇത്തവണ അത്തരമൊരു അവസ്ഥ പൊതുവേ കേരളത്തിലുണ്ടായിരുന്നില്ല. മാത്രമല്ല, തരൂര്‍ തോല്‍ക്കാന്‍ രാഷ്ട്രീയമായി കാരണങ്ങളുമില്ല.
പി.സി ജോര്‍ജിന്റെ ആശങ്കകള്‍ കാര്യമാക്കേണ്ടതില്ല- പത്തനംതിട്ടയില്‍ ആന്റോ ആന്റണി വിജയിക്കും. രാവിലെ തന്നെ തോല്‍ക്കാനാണ് എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ വിധി. പ്രതീക്ഷയര്‍പ്പിക്കുന്ന പല പ്രമുഖരും നിലംപൊത്തും. കടുത്തമത്സരം നടന്ന പാലക്കാടും ആറ്റിങ്ങലും സി.പി.എം നില പരുങ്ങലിലാണ്. അതേസമയം വയനാട്ടില്‍ സത്യന്‍ മൊകേരി അത്ഭുതം കാട്ടിയാല്‍ ഞെട്ടരുത്. കൊല്ലത്ത് പ്രവചനത്തിനോ കണക്കുകൂട്ടലിനോ സാധ്യയതയില്ല. കണ്ണൂരിനെയും പ്രവചിക്കാനില്ല. മലപ്പുറവും പൊന്നാനിയും ലീഗിന് പിഴയ്ക്കില്ല. വടകരയില്‍ മുല്ലപ്പള്ളിയെ തോല്‍പ്പിക്കാന്‍ ഷംസീറിനു കഴിഞ്ഞാല്‍ അത് സി.പി.എമ്മിന്റെ പ്രതിച്ഛായ തന്നെ വര്‍ധിപ്പിക്കും. വടകരയില്‍ ആര്‍.എം.പി സാന്നിധ്യമറിയിക്കും. കാസര്‍കോട് പി. കരുണാകരന് തന്നെയാണ് സാധ്യത. സിദ്ധീഖ് മത്സരം കടുപ്പിച്ചു എന്നത് നേര്. പി.സി ചാക്കോ എന്ന വമ്പനെ മറിച്ചിടാന്‍ ഇന്നസെന്റിന് കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. മിക്ക മണ്ഡലങ്ങളിലും ചെറിയ പാര്‍ട്ടികള്‍ നേടിയ വോട്ടുകളെ കാണാതിരുന്നുകൂട. ആം ആത്മിയെന്ന താല്‍ക്കാലിക പ്രതിഭാസം (നിലപാടില്ലാത്തവരുടെ കൂട്ടായ്മ) കേരളത്തില്‍ ക്ലച്ചുപിടിക്കില്ലെന്ന് ഉറപ്പിക്കാം.
No comments:
Post a Comment