നിരനിരയായി പൂത്തുനിന്ന കൊന്നമരങ്ങള്‍ക്കിടയിലൂടെ നഗരത്തിലേക്ക് നടന്നുപോയ ഒരു കാലമുണ്ടായിരുന്നു- വിഷുദിനത്തെ കുറിച്ചുള്ള ഓര്‍മകളിലെവിടയോ ആ കാലം ചിതറിക്കിടക്കുന്നു. അന്നു ഞാന്‍ കുളത്തൂപ്പുഴയായിരുന്നു. മലയും പുഴയുമുള്ള നാട്. അവിടെ വിഷുപക്ഷിയുണ്ടായിയരുന്നു. ഒരുപക്ഷേ, അവിടെവെച്ചാണ് ആദ്യമായി വിഷുപ്പാട്ടുകള്‍ കേട്ടത്. അവിടെ കുളത്തൂപ്പുഴ ബാലകന്റെ ക്ഷേത്രം, അതിനടുത്തുകൂടി മെല്ലെയൊഴുകുന്ന അരുവി നെല്ലിമൂടാണ് ലക്ഷ്യമിടുന്നത്. ഓര്‍മയുടെ തീരത്ത് ആ വിഷുക്കാലം മാത്രമേയുള്ളൂ.
അത് ബാല്യത്തില്‍ നിന്ന് കൗമാരത്തിന്റെ പടവുകള്‍ കയറുന്ന നാള്‍. വയലും റബ്ബര്‍ മരങ്ങളുടെ തണുപ്പും പാല്‍ക്കുപ്പിയുമായി പോകുമ്പോള്‍ മുഖത്തുനോക്കാത്ത പെണ്ണും ആ ഗതകാലത്തെ മായാത്ത കാഴ്ചകള്‍.
അവിടെ കൊന്നയുണ്ടായിരുന്നു. മഞ്ഞപ്പൂക്കളോട് അന്നുതോന്നിയ പ്രണയം ഇന്നും കാത്തുസൂക്ഷിക്കുന്നു. .
...............എല്ലാവര്‍ക്കും വിഷു ആശംസകള്‍...........
No comments:
Post a Comment