മിഴി തുറക്കുമ്പോള്‍
കാലം ഇപ്പോള്‍ മിഴി തുറക്കുന്നത്
സംവാദങ്ങളിലേക്കാണ്
സിദ്ധാന്തങ്ങള്‍
സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന
ഏകാധിപത്യത്തിന്റെ
ഗോപുരങ്ങളിലേക്ക്....
കാലം മിഴിതുറക്കുന്നത്
നഷ്ടപ്പെടലുകളിലേക്കാണ്
വെട്ടിപ്പിടിക്കുമ്പോള്‍
അന്യമാകുന്ന
ശൂന്യതയിലേക്ക്....
കാലം മിഴിതുറക്കുന്നത്
നൈരാശ്യത്തിലേക്കാണ്
വഴി മാറ്റങ്ങളില്‍ വരണ്ട
നിഗൂഢതകളിലേക്ക്.....
കാലം മിഴിതുറക്കുന്നത്
ഏകാന്തതയിലേക്കാണ്
കരാര്‍ ചെയ്യപ്പെടുന്ന
തരിശുഭൂമിയിലേക്ക്.....
No comments:
Post a Comment