ടി.പി നിസാരനാണത്രേ....
പ്രത്യയശാസ്ത്ര രേഖയടക്കം ചര്‍ച്ച ചെയ്ത് ആഗോളതലത്തിലെ സ്പന്ദനങ്ങള്‍ക്ക് തത്വാധിഷ്ഠിത ചമല്‍ക്കാരങ്ങള്‍ രചിക്കുന്ന വിപ്ലവവീര്യമാണ് സി.പി.എമ്മിന്റേത്. പാര്‍ട്ടിയുടെ മുഷിഞ്ഞ മുഖം തുറന്നുകാട്ടി, യഥാര്‍ത്ഥ കമ്മ്യൂണിസത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും രേഖപ്പെടുത്താനുള്ള നിയോഗമാണ് പ്രാദേശിക തലത്തിലെങ്കിലും ടി.പി ചന്ദ്രശേഖരനെന്ന 'ധീരനായ കമ്മ്യൂണിസ്റ്റ്' ഏറ്റെടുത്തത്. ഇതെഴുതുമ്പോള്‍ മുഖ്യ സൂത്രധാരകന്‍ ടി.കെ രജീഷിന്റെ വെളിപ്പെടുത്തല്‍ അന്തരീക്ഷത്തെ വലയം ചെയ്തുകിടക്കുകയാണ്. ഈ വിപ്ലവ വായാടികള്‍ക്ക് (മണി മുതല്‍ പിണറായി വരെ) ടി.പി നിസാരനാണത്രേ...
അതുകൊണ്ടാണല്ലോ ടി.പിയെ മൊത്തമായും ചില്ലറയായും വിറ്റത്..., സി.പി.എമ്മിന്റെ മുഖത്താണ് 52 വെട്ടും കിട്ടിയതെന്ന എം.പി വീരേന്ദ്രകുമാറിന്റെ പ്രസ്താവന എത്ര വാസ്തവം...........
വിപ്ലവം വിജയിക്കട്ടെ........
No comments:
Post a Comment