പലപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍
മുഖം പൂഴ്ത്തി ഞാന്‍ നിനക്കുമുന്നില്‍
നിശബ്ദനാകുന്നു.
എനിക്ക് ആതുരാലയങ്ങളുടെ മണമുണ്ടെന്ന്
ഒരിക്കല്‍ നീ തന്നെയാണ് പറഞ്ഞത്.
ഗ്രീഷ്മത്തിലെ പാട്ടും നോവിന്റെ മഞ്ഞ വെയിലും
എനിക്കോര്‍മ്മയുണ്ട്.
ഓരോ ദിനവും വല്ലാത്തൊരു അടിമത്തമാണ്.
മാനസിക അടിമത്തം- പറയാനാകാത്തതും
എന്നാല്‍ പറയേണ്ടതുമായ ചിലത്
ഒളിപ്പിച്ചുവെച്ച് ഇനിയെത്രനാള്‍ ഞാനിങ്ങനെ......
No comments:
Post a Comment