സരിത.എസ്.നായര്‍- അടുത്തെങ്ങും മലയാളി മറക്കാനിടയില്ലാത്ത പേര്... സോളാര്‍ തട്ടിപ്പിന്റെ കേസും വിവാദവും മാധ്യമ വിചാരണയും കഴിഞ്ഞ് സരിത പുറത്തിറങ്ങി. എട്ടുമാസത്തെ ജയില്‍ വാസത്തിനൊടുവിലും ഈ സ്ത്രീയുടെ വാക്കുകള്‍ക്കായി മാധ്യമപ്പട നെട്ടോടമോടുന്നു.
യഥാര്‍ത്ഥത്തില്‍ സി.പി.എമ്മിന് വീണുകിട്ടിയ ആയുധം മാത്രമായിരുന്നു സോളാര്‍ കേസ്. അത് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നത് വസ്തുത. സോളാര്‍ കേസിന്റെ രാഷ്ട്രീയം ചില ഉന്നതര്‍ക്ക്് സരിതയുമായി 'ബന്ധമുണ്ട്' എന്നതുമാത്രമാണ്. അതിന്റെ സത്യാസത്യങ്ങള്‍ ആര്‍ക്കുമറിയില്ല. സി.പി.എം എന്ന പാര്‍ട്ടിയുടെ സമരവീര്യം ഇല്ലാതായെന്ന് തെളിക്കാന്‍ മാത്രമാണ് സോളാര്‍ കേസിന് കഴിഞ്ഞത്. അതല്ലാതെ ആരെല്ലാമോ ആരെയെല്ലാമോ പറ്റിച്ചതിനും പറ്റിക്കപ്പെട്ടതിനും സര്‍ക്കാര്‍ എന്തുപിഴച്ചു.- തട്ടിപ്പും വഞ്ചനയും അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്താന്‍ രാജ്യത്ത് നിയമമുണ്ടല്ലോ....
സര്‍ക്കാരിന്റെ ഒരു രൂപപോലും നഷ്ടമാകാത്തതും സര്‍ക്കാര്‍ സംവിധാനങ്ങളെ ബാധിച്ചിട്ടില്ലാത്തതുമായ ഈ കേസിന് ഇനിയും പ്രാധാന്യം നല്‍കേണ്ടതുണ്ടോ എന്ന് ചിന്തിക്കണം. മികച്ച ഭരണാധികാരിയായ ഉമ്മന്‍ചാണ്ടിയെ സോളാറിന്റെ പേരില്‍ മറിച്ചിടാമെന്ന് ആഗ്രഹിച്ചവരുടെ നഷ്ടബോധം ഇപ്പോഴും അന്തരീക്ഷത്തില്‍ തളം കെട്ടി നില്‍ക്കുന്നു. അതിന് ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് ഉമ്മന്‍ചാണ്ടിയെ കുറിച്ച് അറിയാത്തതു കൊണ്ടാണ്... കൊടുങ്കാറ്റില്‍ പോലും ഇളകാത്തയാളാണ് അദ്ദേഹം. പിന്നെയാണ് ഈ ഇടത് മന്ദമാരുതന്‍...!!!
സരിതക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ എന്തെല്ലാം ശ്രമങ്ങളാണ് നടന്നത്. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് ഉമ്മന്‍ചാണ്ടി എന്ന് പറയാനാണ് എനിക്കിഷ്ടം. സരിതയെ വീണ്ടും മാധ്യമവിചാരണക്ക് വിധേയമാക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അവരില്‍ നിന്ന് എന്തെങ്കിലും വീണുകിട്ടുമോ എന്നാണ് ഇപ്പോഴത്തെ കാത്തിരിപ്പ്... ആ സ്ത്രീ നിയമത്തിന് വിധേയമായി നടപടികള്‍ നേരിടുകയാണ്. അവരെ വെറുതേ വിടുക...
No comments:
Post a Comment