ആധുനിക സാങ്കേതിക വിദ്യയിലൂടെ രാജ്യത്തെ ഏറ്റവും മികച്ച മെട്രോ റെയില്‍ സംവിധാനത്തിന് കൊച്ചി തയാറെടുക്കുമ്പോള്‍ ഇ.ശ്രീധരന്റെ കരസ്പര്‍ശം ഉറപ്പായിരിക്കുന്നു. ഇന്ത്യക്ക് കേരളം സംഭാവന ചെയ്ത ഈ മഹാനായിരുന്നു കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നമ്മുടെ വര്‍ത്തമാനങ്ങളിലെ ഹീറോ. കൊച്ചിയിലെയും കേരളത്തിലെയും സാധാരണ മനുഷ്യര്‍ ഈ മനുഷ്യനില്‍ അര്‍പിക്കുന്ന വിശ്വാസത്തിന് പകരം വെക്കാന്‍ മറ്റൊന്നില്ല. വല്ലാത്തൊരു ആരാധനയോടെയാണ് ശ്രീധരനെക്കുറിച്ച് മലയാളികള്‍ വാചാലമാകുന്നത്. പാമ്പന്‍ പാലവും കൊങ്കണ്‍ റെയില്‍വേയും വിസ്മയമായി നില്‍ക്കുമ്പോള്‍...
മലയാളത്തിന്റെ അഭിമാനമായ പ്രിയപ്പെട്ട ശ്രീധരന്‍ സാര്‍......... അങ്ങയിലാണ് ഇനി എല്ലാ കണ്ണുകളും.
No comments:
Post a Comment