കസബിലൂടെ ഒരു പുതിയ പാഠം
അജ്മല്‍ കസബിനെ തൂക്കിലേറ്റിയതോടെ രാജ്യം ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലേക്ക് കടക്കുന്നുവെന്ന് വിലയിരുത്താം. നമ്മുടെ രാജ്യത്തിന്റെ സമാധാന ജീവിതത്തെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തി വരുന്ന ശക്തികള്‍ക്കെതിരെ സന്ധിയില്ലാതെ പോരാടുകയെന്നത് ഭരണാധികാരികളുടെയും നിയമ വ്യവസ്ഥയുടെയും കടമയാണ്.
പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം അവര്‍ ഭാരതത്തെ എന്നും നിസാരവല്‍ക്കരിക്കുന്ന സമീപനമാണ് തുടര്‍ന്നുവരുന്നത്. ലോകത്തൊട്ടാകെ ഭീകരവാദത്തിന് ഒരു ഇസ്‌ലാമിക മുഖം ക്രിയേറ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ട്. ഇസ്‌ലാമിന്റെ പേരില്‍ ഭീകരന്മാരും തീവ്രവാദികളും അഴിഞ്ഞാടുമ്പോള്‍, ഇന്ത്യ സമാധാനാത്തില്‍ നിലയുറപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ സമ്പത്വ്യവസ്ഥയെ തകര്‍ക്കാന്‍ പാകിസ്ഥാന്‍ പടച്ചുവിടുന്ന കള്ളനോട്ടുകള്‍ പോലും അത്യന്തം അപകടകരമാണ്. മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത 10 പേരില്‍ ഒമ്പത് പേരെ നമ്മള്‍ വെടിവെച്ചുകൊന്നു. ഇപ്പോള്‍ ഒരാളെ തൂക്കിക്കൊന്നു- അറിഞ്ഞിടത്തോളം ഇതിലെ പ്രധാന കണ്ണികളെയെല്ലാം നമ്മള്‍ നശിപ്പിച്ചുകഴിഞ്ഞു. പക്ഷേ, പാകിസ്ഥാന്‍- അതെപ്പോഴും നമുക്കുമുന്നില്‍ ഒരു ചോദ്യചിഹ്നം തന്നെയാണ്. കസബിന്റെ പിതൃത്വം പാകിസ്ഥാന്‍ ഏറ്റെടുക്കുന്നില്ല. അതിന് കാരണം ജീവനോടെ പിടികൂടിയ കസബ് ഇക്കാര്യത്തിലുള്ള പാകിസ്ഥാന്റെ പങ്ക് വ്യക്തമായി ഇന്ത്യന്‍ പൊലീസിനോട് വിശദീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ സ്ഥിതിക്ക് കസബ് പാകിസ്ഥാന് വേണ്ടപ്പെട്ടവനായി കരുതാന്‍ അവര്‍ക്ക് കഴിയില്ല. ഏതായാലും അജ്മല്‍ കസബിലൂടെ നാം ലോകത്തോട് പറയുന്ന ഒരു മുന്നറിയിപ്പുണ്ട്. നമുക്ക് സുരക്ഷിതത്വം വേണം. നമ്മുടെ രാജ്യത്തെ മഹാനഗരങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിക്കണം.
No comments:
Post a Comment