എന്റെ വോട്ട് ഷിബു ബേബിജോണിന് ![](https://lh3.googleusercontent.com/blogger_img_proxy/AEn0k_sUQFxtVMf5zd2_VVShlHJp151pPVDha_xEkoQM_XDY-1Xwk5-48XUZmdhHvYSBMFQodrFqGd7Jna3xJxT8gWdAbVTtS7z6lu3vyRNpxMUTd7ZjgGxzdwgJ6LeiWyJt8DOaEyhyahbnMgqRxreZp0cyBhpIZguuBuX_Wee1C1ct=s0-d)
സംസ്ഥാനത്തെ മികച്ച മന്ത്രിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍. നമ്മുടെ മന്ത്രിമാര്‍ ആരും തീരെ മോശക്കാരല്ല. എല്ലാവരും അവരവരുടെ മേഖലകളില്‍ മികവു പുലര്‍ത്തുന്നുണ്ട്. വിവാദങ്ങള്‍ കുന്നുകൂടുമ്പോഴും ഐക്യത്തിന്റെ അഭാവമുള്ളപ്പോഴും ഈ സര്‍ക്കാര്‍ ഇഴഞ്ഞുനീങ്ങുന്നു- വലിയ പരിക്കുകളില്ലാതെ.
നയപരമായും അവസരോചിതമായും ശക്തമായ ഇടപെടലുകള്‍ നടത്തി വിവാദങ്ങള്‍ക്ക് അവസരം നല്‍കാതിരിക്കലാകണം പുതിയ കാലത്ത് മികച്ച ഭരണാധികാരിയുടെ ലക്ഷണം. നെഴ്‌സുമാരുടെ സമരം, അവരുടെ വേതനം സംബന്ധിച്ച പ്രശ്‌നങ്ങള്‍, സംസ്ഥാനത്തൊട്ടാകെ ഗുണ്ടായിസത്തിന് സമാനമായി രൂപപ്പെട്ട നോക്കുകൂലി, അന്യസംസ്ഥാന തൊഴിലാളികളുടെ സുരക്ഷ, അവരെ ചൂഷണം ചെയ്യുന്നത്, ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍, തൊഴില്‍ സുരക്ഷിതത്വവും പുതിയ തൊഴില്‍ മേഖലകള്‍ തുറക്കലും, ടെക്‌നിക്കല്‍ സ്ഥാപനങ്ങളിലെ കോഴ്‌സുകളുടെ സുതാര്യത തുടങ്ങി തന്റെ വകുപ്പിലെ ഓരോ ചലനങ്ങളിലും നേരിട്ട് ഇടപെട്ട ഒരു മന്ത്രിയെ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഈ പറയപ്പെട്ട വിഷയങ്ങളെല്ലാം പരിഹരിക്കപ്പെടാതെ വളര്‍ന്നുപോയാല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമായിരുന്നു. എന്നും വിവാദത്തിന്റെ തിരതല്ലുന്ന കരിമണല്‍ വിഷയം പോലും അവസരോചിതമായ ഇടപെടലിലൂടെ വാര്‍ത്തകളില്‍ നിന്ന് അപ്രത്യക്ഷമാക്കിയ ഭരണപാടവം ഈ മന്ത്രിക്കുണ്ട്. ദേശിംഗനാടിന്റെ പ്രിയപുത്രനാണ് ഞാന്‍ നൂറ് മാര്‍ക്കിടുന്നത്. അതെ, എന്റെ വോട്ട് മന്ത്രി ഷിബു ബേബിജോണിന്

No comments:
Post a Comment