പലപ്പോഴും പിഴയ്ക്കുന്നതിനാല്‍
തണുത്ത ഒരു ചിറകാണ്
ഹൃദയം.
അറിയാതെ വന്നുചേരുന്ന
അലിവുകളില്‍
കലഹങ്ങള്‍ അകന്നുപോകുമ്പോള്‍
നിന്റെ സ്മൃതിയുടെ
ഭാഷയില്‍
എന്റെ നിറമെന്താണ്.
ദിനാന്ത്യങ്ങളില്‍
കാലിയാകുന്ന കീശ പോലെ
വേര്‍പെട്ട് ഒഴുകുന്ന
അന്തര്‍മുഖ മൗനം പോലെ
അകലെയകലെയായ്
ഞാനും ഒരിക്കല്‍
വിസ്മരിക്കപ്പെടും.
നിന്റെ വംശബോധത്തില്‍
ചിറകുകളില്ലാതെയും
ശൂന്യതയില്‍
ഭാരമില്ലാതെയും
ഞാനുമൊരു യാത്ര നടത്തും
മേഘങ്ങളായോ
നക്ഷത്രമായോ എന്ന്
തീരുമാനിച്ചിട്ടില്ല.
തണുത്ത ഒരു ചിറകാണ്
ഹൃദയം.
അറിയാതെ വന്നുചേരുന്ന
അലിവുകളില്‍
കലഹങ്ങള്‍ അകന്നുപോകുമ്പോള്‍
നിന്റെ സ്മൃതിയുടെ
ഭാഷയില്‍
എന്റെ നിറമെന്താണ്.
ദിനാന്ത്യങ്ങളില്‍
കാലിയാകുന്ന കീശ പോലെ
വേര്‍പെട്ട് ഒഴുകുന്ന
അന്തര്‍മുഖ മൗനം പോലെ
അകലെയകലെയായ്
ഞാനും ഒരിക്കല്‍
വിസ്മരിക്കപ്പെടും.
നിന്റെ വംശബോധത്തില്‍
ചിറകുകളില്ലാതെയും
ശൂന്യതയില്‍
ഭാരമില്ലാതെയും
ഞാനുമൊരു യാത്ര നടത്തും
മേഘങ്ങളായോ
നക്ഷത്രമായോ എന്ന്
തീരുമാനിച്ചിട്ടില്ല.
No comments:
Post a Comment