ഓരോ സൂര്യനും അസ്തമയ ചക്രവാളത്തില്‍
കുറിച്ചിടുന്നതെന്താണ്
ഓരോ കിനാവുകളിലും നീ എനിക്കായ്
ബാക്കിവെച്ചതെന്താണ്..?
നിദ്രയില്ലാത്ത എന്റെ യാമങ്ങളെ
പത്മതീര്‍ത്ഥങ്ങളില്‍ ഒഴുക്കിയതാരാണ്...
ഒരര്‍ത്ഥത്തില്‍ നമ്മള്‍
നിരാശ്രയരായ കലാപകാരികള്‍.
വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍
അപരിചിതമായവര്‍...
നമുക്കല്‍പ്പം നടക്കാം,
ഈ മഴയൊന്നു തോര്‍ന്നോട്ടെ....
No comments:
Post a Comment