2008ല്‍ ആയിരുന്നു എന്റെ ആദ്യ കവിതാ സമാഹാരം പുറത്തുവന്നത്. ഇപ്പോള്‍ 2012ന്റെ ആദ്യ പകുതി പിന്നിടുന്നു. എഴുത്തിന്റെ തീവ്രത കുറഞ്ഞതുകൊണ്ടോ, വ്യവസ്ഥകളോട് സമരസപ്പെട്ടതു കൊണ്ടോ അല്ല. എന്റെ തൂലികയില്‍ നിന്നും നിറഭേദങ്ങളുടെയും പുതിയ വേഷപ്പകര്‍ച്ചകളുടെയും ചില കാഴ്ചകളുമായി വരുന്നുണ്ട് അടുത്ത പുസ്തകം. ഇരയാക്കപ്പെടുന്നവന്റെ നൊമ്പരങ്ങളെ ചേര്‍ത്തുപിടിച്ചുറങ്ങുമ്പോള്‍ ഞാന്‍ നിശബ്ദനാകില്ല. വേട്ടക്കാരനൊപ്പം അന്നം കഴിക്കേണ്ടിവന്നാലും അവന് അടിമപ്പെടാന്‍ കഴിയില്ല. ഇന്നും എന്റെ മാഞ്ചോട്ടില്‍ പ്രണയത്തിന്റെ തൈക്കൂട്ടങ്ങളുണ്ട് സ്‌നേഹിതരെ... വൈകാതെ പുതിയ കുറേ വരികളുമായി ഞാന്‍ വരും.....
No comments:
Post a Comment