നരേന്ദ്രമോഡിയെ ഭയക്കുന്നവര്‍...
കോണ്‍ഗ്രസ് ക്യാമ്പുകളിലെ മോഡിപ്പേടി രൂക്ഷമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. മോഡിയുടെ പേര് കേള്‍ക്കുമ്പോള്‍ ഖദര്‍ധാരികള്‍ ഞെട്ടിയുണരുന്നു.
ബി.ജെ.പിക്ക് അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിന് ആരുടെയും അനുമതി വേണ്ട. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി തന്നെയാണ് ബി.ജെ.പിയും. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എന്തു തന്ത്രമാണ് പ്രയോഗിക്കേണ്ടത് എന്നതൊക്കെ ഓരോ പാര്‍ട്ടിയുടെയും അവകാശമാണ്. അനാവശ്യ വിവാദങ്ങളിലൂടെ ബി.ജെ.പിക്ക് മൈലേജ് ഉണ്ടാക്കിക്കൊടുക്കുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ചെയ്തുവരുന്നത്.
ജനാധിപത്യ ക്രമത്തില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ട്. മോഡി അധികാരത്തിലെത്താതിരിക്കാന്‍ കോണ്‍ഗ്രസിന് ശ്രമിക്കാം. എന്നാല്‍ അത്, ജനവിധിയിയെ തങ്ങളിലേക്ക് അടുപ്പിച്ചുകൊണ്ടായിരിക്കണം.
മോഡിയെ ഭയക്കുകയല്ല വേണ്ടത്. എത്രത്തോളം എതിര്‍ക്കപ്പെടുന്നോ അത്രത്തോളം ശക്തിമാകുന്നതാണ് അതികായകന്‍മാരുടെ രീതി. ഏറെക്കുറെ മോഡിയെയും ആ ഗണത്തില്‍ കാണേണ്ടിയിരിക്കുന്നു. മോഡിയെ അദ്ദേഹത്തെ പാട്ടിനുവിടുക. മോഡിയെ പ്രകീര്‍ത്തിച്ചു കൊണ്ട് പി.സി ജോര്‍ജ് പ്രസംഗിച്ചാലോ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയാലോ ഒന്നും ജനവിധി സ്വാധീനിക്കപ്പെടില്ല. പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങള്‍ ഇത്തരം അല്‍പത്തരങ്ങളിലൊന്നും ശ്രദ്ധിക്കാറില്ല. നരേന്ദ്രമോഡി എന്ന നേതാവിന് അദ്ദേഹത്തിന്റെതായ രാഷ്ട്രീയ തന്ത്രങ്ങളുണ്ട്. അതിന് ഇരയാക്കപ്പെടാതെ സൂക്ഷിക എന്നതാണ് മറ്റ് പാര്‍ട്ടികളും നേതാക്കളും ചെയ്യേണ്ടത്. പി.സി ജോര്‍ജ് പങ്കെടുത്ത പരിപാടിയെ കുറിച്ച് ഇത്രത്തോളം ചര്‍ച്ച ചെയ്യപ്പേടേണ്ടതുണ്ടെന്ന് കരുതുന്നില്ല. ചര്‍ച്ച കനക്കുന്തോറും അത് ബി.ജെ.പിക്കും മോഡിക്കുമായിരിക്കും ഗുണം ചെയ്യുക.
No comments:
Post a Comment