ക്രിസ്മസ് ആശംസകള്‍
![Photo](https://fbcdn-sphotos-d-a.akamaihd.net/hphotos-ak-frc3/376001_219644734771635_76577416_n.jpg)
നൂറ്റാണ്ടിലേറെ പഴക്കമുണ്ട് സെന്റ് തോമസ് ദേവായലത്തിന്. അവിടെ നിന്ന് നോക്കിയാല്‍ മലനിരകളില്‍ താളമിട്ടൊഴുകുന്ന ഇടവാ കായലിന്റെ ശീതളിമ. അതിനുമപ്പുറം വെണ്‍കുളം കുന്നില്‍ കോലം കുത്തിയാടുന്ന ചെറു തെയ്യങ്ങള്‍. തെക്ക് തഖ്ബീര് ധ്വനിമുഴക്കി ജുംആ മസ്ജിന്റെ വൈകാരികത.
എന്നെ സംബന്ധിച്ചിടത്തോളം ഉണ്ണിയേശുവിന്റെ പിറവിയും കുരിശേറ്റവും ഉയര്‍ത്തെണീപ്പും ഒക്കെ സെന്റ് തോമസ് ദേവാലയവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടെയാണ് യേശുവിന്റെ യഥാര്‍ത്ഥ പാദസ്പര്‍ശമെന്ന് ബാല്യത്തിലെപ്പൊഴോ മനസില്‍ പതിഞ്ഞുകിടക്കുന്നു. ക്രിസ്മസ് രാവുകളില്‍ കളിവഞ്ചികളില്‍ നിന്ന് ജലാശയത്തിന്റെ ഉദരത്തിലൂടെ ഒഴുകി നടക്കുന്ന ദീപങ്ങള്‍ കാണാം. തിരുസ്വരൂപവും പുല്‍ക്കൂടുകളും ഓര്‍മകളിലെ മായാത്ത, മറയാത്ത മനോഹാരിതകള്‍....
ഇന്നും ക്രിസ്മസ് ഇങ്ങനെ ചില നനുനനുത്ത ഓര്‍മകളില്‍ കുടിയേറിയിരിക്കുന്നു..
............... എല്ലാവര്ക്കും ഹൃദ്യമായ ആശംസകള്‍............