മനസിന് ഒരു തീരഭൂമിയുണ്ട്. അവിടെയാണ് സങ്കടങ്ങളുടെ കടല്‍ ഒഴുകിയടുക്കുന്നത്. സ്‌നേഹത്തിന്റെ നിര്‍മലമായ തണുപ്പും അവിടെയാണ് അനുഭവപ്പെടാറ്. ഒട്ടും സന്തോഷിക്കാതെ, വല്ലാതെ ഭയപ്പെടുത്തുന്ന നാളെകളെക്കുറിച്ച് ചിന്തിച്ച് നാം അലസരും അസ്വസ്ഥരുമാണല്ലേ...
ശരിയാണ്, എനിക്കുമാത്രമല്ല നിങ്ങള്‍ക്കും അങ്ങനെയായിരിക്കും. അതാണെന്റെ ആശ്വാസം. പിന്നെ, ജീവിതം വളരെ ചെറുതാണെന്ന് അറിയാം. അതുകൊണ്ട് ആരെയും വേദനിപ്പിക്കാതെ, എല്ലാവര്‍ക്കും സ്‌നേഹം സമ്മാനിച്ച്... ഒരു പുഞ്ചിരിയോടെ നടന്നുമറയാനാണ് എനിക്കിഷ്ടം. പക്ഷേ... ആരും ആരെയും കാണുന്നില്ലല്ലോ..., എവിടെയാണ് നമുക്ക് നമ്മുടെ ഹൃദയങ്ങള്‍ നഷ്ടപ്പെട്ടത്... എങ്ങനെയാണ് ചുറ്റുപാടുകള്‍ക്ക് പുറത്ത് നമുക്കൊരു സ്വകാര്യ അജണ്ടയുണ്ടായത്.......
No comments:
Post a Comment