ഡുക്കും പ്രിയനും വിവാദക്കാഴ്ചകളും
ചലച്ചിത്ര മേളക്ക് കൊടിയിറങ്ങി. പതിവുപോലെ സിനിമക്കുള്ളിലും പുറത്തും വിവാദങ്ങളുടെ ദൃശ്യങ്ങള്‍ ധാരാളമുണ്ടായിരുന്നു. പ്രിയദര്‍ശന്‍ എന്ന മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകന്റെ മുഖത്ത് തളംകെട്ടിയ നിരാശയും കനത്ത മൗനവുമായിരുന്നു സമാപന വേദിയില്‍ ഞാന്‍ ശ്രദ്ധിച്ചത്.
കിം കി ഡുക്കിന്റെ മൊബിയസ്, ബ്ലൂ ഈസ് ദി വാമെസ്റ്റ് കളര്‍, ഡെവിള്‍ ഓണ്‍ ദി ഫ്‌ളഷ് എന്നീ സിനിമകള്‍ ''വിവാദക്കച്ചവടത്തില്‍ '' മുന്നിലെത്തി. ലൈംഗികതയുടെ അതിപ്രസരം എന്ന് ആക്ഷേപിക്കപ്പെട്ടു. മൊബിയസില്‍ ലിംഗം മുറിക്കുന്നതും അമ്മക്ക് മകനോട് ലൈംഗിക ചിന്തയും ഒരുതരം അപൂര്‍വ വര്‍ത്തമാനമായി തന്നെ കാണണം. പുരുഷന്റെ ലിംഗ് മുറിച്ചെടുത്ത് റോഡിലൂടെ ഓടുന്ന സീന്‍ ചിത്രീകരിച്ചത് പ്രേക്ഷകനെ ഞെട്ടിക്കാനാണെന്ന് ഞാന്‍ കരുതുന്നില്ല. ഡുക്കിന്റെ ലക്ഷ്യം സെക്‌സ് അല്ല. വയലന്‍സ് ആണ്. വയലന്‍സ് തീവ്രമായി ആവിഷ്‌കരിക്കാന്‍ കഴിയുന്നത് സെക്‌സിലൂടെയാണെന്ന് ഈ സംവിധായകന്‍ കരുതുന്നു. ഡെവിള്‍ ഫ്‌ളഷ് കണ്ടവരില്‍ കാമം തോന്നിയിട്ടുണ്ടാകും. എന്നാല്‍ മൊബീയസ് കണ്ടവരില്‍ ചിലര്‍ക്ക് ബോധക്ഷയമുണ്ടായി.
ലൈംഗികതയുടെ പുതിയകാല വിവക്ഷകളിലേക്ക് കാര്യമായ ഒരു പഠനം ഉണ്ടാകേണ്ടിയിരിക്കുന്നു.
സ്വവര്‍ഗാനുരാഗികളുടെ വൈകാരികത പറഞ്ഞ ബ്ലൂ പെണ്‍ ശരീരത്തിന്റെ സാധ്യകള്‍ പരിശോധിക്കുന്നതിന് പകരം ലൈംഗികതയുടെ പുതിയ സങ്കേതങ്ങള്‍ തുറന്നുകാട്ടുകയാണ്. സ്വവര്‍ഗാനുരാഗികള്‍ ധാരാളമുള്ള നാടുകളില്‍, ഇത് ചിന്തക്ക് തിരി കൊളുത്തും. സിനിമ എപ്പോഴും അത് പങ്കുവെക്കുന്ന സന്ദേശത്തിലൂടെ വായിക്കപ്പെടണമെന്നാണ് എന്റെ അഭിപ്രായം.
............ പ്രിയപ്പെട്ട പ്രിയദര്‍ശന്‍ ചേട്ടന്, അങ്ങ് വര്‍ഷങ്ങളായി മലയാളികളെ കുടുകുടെ ചിരിപ്പിച്ചയാളാണ്, ധാരാളം കയ്യടി നേടിയിട്ടുണ്ട്. ഇനി അല്‍പ്പം കൂക്കുവിളിയും പരിഹാസവുമായാല്‍ അങ്ങ് ക്ഷമിക്കുക- കാരണം ഈ പണി താങ്കള്‍ക്ക് പറ്റിയതല്ല.