ടി.പി ചന്ദ്രശേഖരന്റെ കൊലയാളികള്‍ക്ക് നല്കിയ ശിക്ഷ 'തലോടല്‍' ആണെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഒരു പൊതുപ്രവര്‍ത്തകനെ നടുറോഡിലിട്ട് 51 പ്രാവശ്യം വെട്ടി മൃഗീയമായി കൊലപ്പെടുത്തിയവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും കഴിഞ്ഞില്ല. ടി.പി എന്ന വ്യക്തിയുടെ പ്രാധാന്യമല്ല ഇവിടെ ആലോചിക്കേണ്ടത്. ഒരു മനുഷ്യനെ ഇത്ര മൃഗീയമായി കൊലപ്പെടുത്തിയാല്‍ ഇത്രയേയുള്ളൂ എന്നൊരു സന്ദേശമാണ് ഈ വിധി നല്‍കുന്നത്. (വിധി തൃപ്തികരമെന്ന രമയുടെ ആദ്യ പ്രതികരണത്തോടും യോജിപ്പില്ല).
സി.പി.എമ്മിനെ പ്രതിസ്ഥാനത്താക്കാന്‍ ചിലര്‍ വെമ്പല്‍ കൊള്ളുന്നു. സാധാരണ ജനങ്ങള്‍ക്ക് അറിയേണ്ടത് സി.പി.എം അല്ലെങ്കില്‍ പിന്നെ ആരാണ് ടി.പിയെ കൊല്ലിച്ചത്. കൊന്നവരെക്കാള്‍ കൊല്ലിച്ചവരാണല്ലോ ജനങ്ങളുടെ കോടതിയില്‍ ശിക്ഷിക്കപ്പെടുക.
ഇനി മേല്ക്കോടതിയിലേക്കാണ് ആര്.എം.പിയുടെ കണ്ണ്. സി.ബി.ഐക്ക് വിടാന്‍ ചെന്നിത്തലയുടെ ഉത്തരവുണ്ടാവുമോ...? കാത്തിരുന്ന് കാണാം...