വീട്ടമ്മമാര്‍ക്ക് ആശങ്കകളുടെ നിതാഖാത്
പ്രവാസിയുടെ ജീവിതാവസ്ഥകളില്‍ നിരാശയുടെ നിഴല്‍ വീഴ്ത്തി 'നിതാഖാത്' വാര്‍ത്തകളില്‍ നിറയുമ്പോള്‍ കേരളത്തിലെ കുടുംബ ബജറ്റുകളുടെ ഗ്രാഫും താഴേക്കു പോകുന്നു. അത്യന്തം അപകടകരമായ ഈ സ്ഥിതിവിശേഷം മലയാളി മധ്യവര്‍ഗത്തെയാണ് കൂടുതല്‍ ബാധിച്ചിട്ടുള്ളതെന്ന് വ്യക്തം. കേവലം 'തൊഴിലാളികള്‍' ആയി ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്നവരുടെ വീടുകളില്‍ നിന്നുള്ള കാഴ്ച ദയനീയമാകുകയാണ്. വരവും ചെലവും കൂട്ടിക്കിഴിച്ച് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതില്‍ വീട്ടമ്മമാരുടെ പങ്ക് വളരെ വലുതാണ്. നിതാഖാതിന്റെ കാലത്ത് അവരുടെ ആശങ്കകളെ കണ്ടില്ലെന്ന് നടിക്കാനാവില്ല.
വിദേശ വരുമാനമാണ് കേളത്തിലെ നല്ലൊരു ശതമാനം കുടുംബങ്ങളുടെയും നിലനില്‍പ്പ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്ന പണം കൊണ്ട് നിത്യചെലവുകളും കുട്ടികളുടെ വിദ്യാഭ്യാസവും സാമാന്യം നല്ല രീതിയില്‍ നടത്തിവന്ന കുടുംബിനികളില്‍ ആശങ്ക വിതറിയാണ് സഊദിയും കുവൈറ്റും നിതാഖാതിന് ഉത്തരവിട്ടത്. സഊദി ഭരണകൂടം ഒരു പരിധിവരെ ഈ ആശങ്കകള്‍ ദുരീകരിച്ചെങ്കിലും കുവൈത്തില്‍ നിന്നും ഇപ്പോഴും മടങ്ങിവരവ് വര്‍ധിക്കുന്നത് മലയാളി വീട്ടമ്മമാരുടെ ദൈനംദിന ജീവിതം താളം തെറ്റിക്കുന്നു. ചിലര്‍ക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്, മറ്റുചിലര്‍ അത്തര്‍ മണക്കുന്ന പോയ കാലത്തെ വിസ്മരിക്കാനാണ് ഇഷ്ടപ്പെടുന്നത്.
വീട് എന്ന സ്വപ്നം മറക്കുന്ന വീട്ടമ്മ
എല്ലാ മാസവും ആദ്യ ദിവസങ്ങളില്‍ എത്തുന്ന പണമാണ് ഒരു മാസത്തെ ചെലവുകള്‍ക്കും കുട്ടികളുടെ ഫീസും അടക്കമുള്ളവക്ക് ഉപയോഗിക്കുന്നത്. സഊദിയില്‍ സ്വദേശിവല്‍കരണം പ്രഖ്യാപിച്ചതോടെ ഒരു വീട് എന്ന ഞങ്ങളുടെ സ്വപ്നമാണ് പൊലിഞ്ഞു പോയത്. ഭര്‍ത്താവ് തിരിച്ചെത്തിയിട്ടില്ല. പക്ഷേ, മൂന്നുമാസത്തിനകം നല്ലൊരു സ്പോണ്‍സറെ കണ്ടെത്താനായില്ലെങ്കില്‍ എല്ലാ പ്രതീക്ഷകളും തകരും. മൂന്ന് മക്കളാണ്. ആദ്യത്തെയാള്‍ പ്ലസ്വണ് പഠിക്കുന്നു. മറ്റ് രണ്ടുപോര്‍ ഒമ്പതിനും ഏഴിലും. കുട്ടികളുടെ വിദ്യാഭ്യാസവും വീട്ടു ചെലവും നടത്തി മുന്നോട്ടുപോയതല്ലാതെ ഇതേവരെ ഞങ്ങള്‍ക്കൊരു സമ്പാദ്യമുണ്ടായിട്ടില്ല. നേരത്തെ അദ്ദേഹം ദുബൈയില്‍ ആയിരുന്നു- ആറുവര്‍ഷം. ഇപ്പോള്‍ സഊദിയില്‍ പോയിട്ട് നാല് വര്‍ഷത്തോളമാകുന്നു. പഴയ വീട് പുതുക്കിപ്പണിയുകയായിരുന്നു അടുത്ത മാസം മുതല്‍ ഞങ്ങള്‍ പദ്ധതിയിട്ടത്. ഇപ്പോഴത്തെ സ്ഥിതിയില്‍ അത് നടക്കുമെന്ന് തോന്നുന്നില്ല- തിരുവനന്തപുരം ഇടവ സ്വദേശിയായ ജസീലയുടെ വാക്കുകളില്‍ നിരാശ.
കഴിഞ്ഞ നാല് മാസമായി അദ്ദേഹം സാധാരണ അയക്കുന്നതിന്റെ പകുതി പണമാണ് എത്തിക്കുന്നത്. ജോലി ഇല്ലാതെ നില്ക്കുന്നതു കൊണ്ട് സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങി അയക്കുന്നെന്നാണ് മനസിലാക്കുന്നത്. ഇതൊന്നും പറഞ്ഞാല്‍ കുട്ടികളുടെ സ്കൂളില്‍ ഫീസ് അടക്കുന്നതില്‍ കുറവ് വരുത്തുകയോ മറ്റ് ചെലവുകള്‍ പരിമിതപ്പെടുത്താനോ കഴിയില്ല. ഏതായാലും ഞങ്ങള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് നല്ലൊരു സ്പോണ്‍സറുടെ കീഴില്‍ മികച്ചൊരു ജോലി ലഭിക്കാന്‍...
കടക്കെടിയിലാണ് ഞങ്ങള്‍
20 സെന്റ് ഭൂമി അദ്ദേഹത്തിന്റെ പേരില്‍ ഉണ്ടായിരുന്നു. അത് പണയപ്പെടുത്തി വീട് വെക്കാന്‍ ലോണെടുത്തു. വീടിന്റെ പണി പകുതിയായപ്പോഴേക്കും ആ പണം തീര്‍ന്നു. മാസാമാസം ലോണ്‍ തിരികെ അടക്കേണ്ടതുണ്ട്. രണ്ടുമാസമായി ലോണ്‍ മുടങ്ങിയിരിക്കുകയാണ്. വീട് വാര്‍പ്പ് കഴിഞ്ഞു. മറ്റ് പണികള്‍ നടത്തിയിട്ടില്ല. പണി തുടരാനോ ലോണ്‍ അടക്കാനോ നിവര്‍ത്തിയില്ലാത്ത സ്ഥിതിയാണ് നിതാഖാത് ഞങ്ങള്‍ക്ക് സമ്മാനിച്ചത്- രത്നമ്മയുടെ വാക്കുകളില്‍ കടുത്ത വേദന.
കുട്ടികളുടെ വിദ്യാഭ്യാസവും മാതാപിതാക്കളുടെ ചികിത്സയും ഞങ്ങളുടെ നിത്യചെലവുകളുമാണ് പത്ത് വര്‍ഷത്തോളമായ അദ്ദേഹത്തിന്റെ അധ്വാനം നല്‍കിയത്. പഴയ കടങ്ങളൊക്കെ ഒരു വിധം തീര്‍ത്ത് പുതിയൊരു ജീവിതത്തിന് തയാറെടുക്കുമ്പോഴാണ് സഊദിയില്‍ കുഴപ്പമുണ്ടായത്. ഇപ്പോള്‍ അദ്ദേഹം എത്രയും വേഗം തിരികെ വരണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. വസ്തു വിറ്റ് കടം തീര്‍ക്കുകയേ വഴിയുള്ളൂ.
പ്രതിസന്ധി തീരുമോ....
മകന് സഊദിയില്‍ പോയിട്ട് ആറ് മാസമേ ആയിട്ടുള്ളൂ. ഇതുവരെ അവന് വാഗ്ദാനം ചെയ്ത ജോലി കിട്ടിയിട്ടില്ല. റിയാദില്‍ നിന്ന് വളരെ ഉള്ളിലുള്ള ബിഷ എന്ന സ്ഥലത്താണവന്. സഊദിയിലെ സ്വദേശിവല്‍കരണം തുടക്കത്തിലെ വിനയായ ഒരു പ്രവാസിയുടെ മാതാവായ നബീസ പറയുന്നു.
അവന് നാട്ടില്‍ ഒരു ചെറിയ ജോലിയുണ്ടായിരുന്നു. നല്ല വിസയിലേ പോകൂവെന്ന് വാശിപിടിച്ച് നിന്നിട്ട് പോയപ്പോള്‍ ഇങ്ങനെയായി. അവന്റെ പ്രതീക്ഷയാണ് ഞങ്ങള്‍ക്ക് ആകെയുള്ളത്. അവന്റെ അമ്മാവന് സഊദിയിലുണ്ട്. പക്ഷേ, വര്‍ഷങ്ങളായി അവിടെ സ്ഥിരജോലി ചെയ്യുന്നവര്‍ പോലും പ്രതിസന്ധിയിലാണ്. വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതിരിക്കുകയും കഷ്ടപാട് സഹിക്കുകയും ചെയ്യുന്നതിനേക്കാള്‍ നല്ലത് മടങ്ങിവരികയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം അവന് ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞത് ഇപ്പോള്‍ കടുത്ത നടപടികള്‍ അവിടത്തെ ഭരണക്കാര്‍ സ്വീകരിക്കുന്നില്ലെന്നാണ്. ഒരു മാസത്തിനകം നല്ല രീതിയില്‍ ജോലി ചെയ്യാനാകുമെന്നും അവന് പറയുന്നു. ഒരുപാട് പ്രാരാബ്ധമുണ്ട് ഞങ്ങള്‍ക്ക്. കുടുംബം പട്ടിണിയാകും മുമ്പ് അവന് നല്ല തൊഴില്‍ ആകണമെന്നുമാത്രമാണ് ഞങ്ങളുടെ പ്രാര്‍ത്ഥന.
പ്രതീക്ഷയുണ്ട്; മിസ്കിന്
കുവൈത്തില്‍ അത്യാവശ്യം നല്ല വരുമാനമുള്ള തൊഴിലായിരുന്നു ജാഫറിന്. ഇപ്പോള്‍ അദ്ദേഹം നാട്ടിലുണ്ട്. എല്ലാ രേഖകളും ശരിയായിരുന്നു. ലീവിന് എത്തിയതാണ്, എന്നാല്‍ ഉടനെ മടങ്ങി ചെല്ലേണ്ടന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. രണ്ട് മാസം കഴിഞ്ഞ് അറിയിക്കാമെന്ന് സ്പോണ്‍സറുടെ ഫാണ് വന്നു. കുവൈത്തിലെ ഓയില്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് ഇപ്പോഴും പ്രതീക്ഷയുണ്ട്. തന്റെ പല സുഹൃത്തുക്കളും മടങ്ങിവന്നിട്ടുണ്ട്. അവിടെ നിയമവിധേയമായി തൊഴിലെടുക്കുന്നവരെ പോലും മടക്കി അയക്കുന്നു. ചെറിയ ട്രാഫിക്ക് ലംഘന കുറ്റങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരെ അനധികൃരായി കണ്ട് നാട്ടിലേക്ക് കയറ്റിവിടുന്ന നടപടിയാണ് ആദ്യം ആരംഭിച്ചത്. ഇത്തരം നടപടികള്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും കുവൈത്തിലെ ജലീബല്‍ ഷെയൂക്കില്‍ നിന്ന് 650 പേരാണ് റെയ്ഡുകളില് പിടിയിലായതെന്ന് ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം പറഞ്ഞു. സ്ത്രീകള്‍ ഉള്‍പെടെയുള്ളവരെയാണ് രേഖകള്‍ ചോദിച്ചുവാങ്ങി ചെറിയ ക്രമക്കേടുകള്‍ക്ക് നാട്ടിലേക്ക് എക്സിറ്റ് നല്‍കുന്നത്. യാതൊരു ഔദ്യോഗിക മുന്നറിയിപ്പുകളും ഇല്ലാതെയാണ് കുവൈത്ത് അധികൃതര്‍ ഇത്തരം നടപടികള്‍ നടപ്പാക്കുന്നത്.
റെയ്ഡുകള്‍ റൂമുകളിലേക്കും ഷോപ്പിംഗ് മാളുകളിലേക്കും വ്യാപിച്ചതോടെ പ്രവാസികള്‍ പുറത്തിറങ്ങാതെയിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ലേബര്‍ ക്യാമ്പുകളിലും വ്യാപകമായ റെയ്ഡ് നടക്കുന്നു.
നാലഞ്ച് വര്‍ഷം കൂടി പ്രവാസ ജീവിതം നയിച്ച ശേഷം നാട്ടില്‍ ഒരു ബിസിനസ് ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ താന്‍ 'മിസ്കിന്' ആണെന്ന് ജാഫര്‍ പറയുന്നു.
ഇത് കേരളത്തില്‍ അങ്ങോളമിങ്ങോളം ചെറിയ തോതിലെങ്കിലും ഉയരുന്ന ആത്മഗതങ്ങളാണ്. മലയാളിയുടെ വീടകങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്ന കാര്‍മേഘം പോലെയാണ് നിതാഖാത് വന്നുനില്ക്കുന്നത്.
(ഈ ലക്കം- ഓഗസ്റ്റ് 2013 മഹിളാ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്)