കേരളത്തെ സംബന്ധിച്ചിടത്തോളം ബി.ജെ.പി രാഷ്ട്രീയ പ്രസക്തമല്ല. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഈ പാര്‍ട്ടിയുടെ ഭാവി പ്രവചനാതീതവുമാണ്. പ്രത്യേകിച്ച് യു.പി.എ ഗുരുതരമായ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍.
ഏതായാലും രാജേട്ടന് ശേഷം കേരളത്തില്‍ നിന്ന് ഒരു നേതാവ് ദേശീയ പാര്‍ട്ടിയുടെ തലപ്പത്ത് എത്തുന്നത് അഭിമാനകരം തന്നെ. മികച്ച സംഘാടകനായ പി.കെ കൃഷ്ണദാസിന് ബി.ജെ.പി ദേശീയ സെക്രട്ടറി സ്ഥാനത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനാകട്ടെ എന്ന് ആശംസിക്കുന്നു.